പ്രശസ്ത സംവിധായകൻ സംവിധായകൻ സിദ്ദിഖ് അത്യാസന്നനിലയിൽ. കൊച്ചി അമൃത ആശുപത്രിയിൽ അതി തീവ്രപരിചണ വിഭാഗത്തിലാണ് സിദ്ദീഖ് ഉള്ളത്. 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. ഇതിനു അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിനിടയിലാണ് രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി വഷളായത്. ശ്വാസകോശവും കരളും മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമൃത ആശുപത്രിയിൽ എത്തിയെങ്കിലും ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് ആരോഗ്യം വഷളായി. വിദഗ്ദ്ദ ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചുവരികയാണ്.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.