മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

0
161

കോട്ടയം മൂവാറ്റുപുഴയാറിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു. അരയൻകാവ് സ്വദേശികളായ ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമാണ് അപകടം. അരയൻകാവ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ആറു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം.

മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട ‌തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.വെള്ളൂരിൽ നിന്നുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

ഒന്‍പത് പേരടങ്ങുന്ന യാത്രാസംഘമാണ് മൂവാറ്റുപുഴയാറില്‍ ഇറങ്ങിയത്. ഒരു പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി കയത്തിൽപ്പെട്ടത്.