നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സഭ പരിഗണിക്കുക സുപ്രധാന ബില്ലുകൾ

0
89

 

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. ആശുപത്രി സംരക്ഷണമടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭ പരിഗണിക്കുന്നത്. സമകാലീന രാഷ്ട്രീയ വിഷയങ്ങളും സഭയിൽ ചർച്ചയാകും. ക‍ഴിഞ്ഞ സമ്മേളനം പോലെ സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. സമ്മേളനത്തിന്‍റെ ആദ്യദിനമായ നാളെ, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12 ദിവസത്തേയ്ക്കായി ചേരുന്ന സഭാ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട നിയമനിർമ്മാണമാണ്.
നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് നാളെ ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും. സമകാലീന രാഷ്ട്രീയ വിഷയങ്ങളും ഇൗ സഭാ സമ്മേളന കാലയളവിൽ ചർച്ചയാകും. ക‍ഴിഞ്ഞ സമ്മേളനം പോലെ സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം