കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്കു നേരെ ചാടി വീണ്, കൈയില്‍ പിടിച്ച് ആരാധകന്‍

0
128

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നായികയാണ് നടി തമന്ന. ദിലീപ് ചിത്രത്തിലൂടെ തമന്ന മലയാളത്തിലേക്ക് എത്തുകയാണ്. ബാന്ദ്രയിലാണ് ദിലീപ് നായികയായി തമന്ന എത്തുന്നത്. താരങ്ങളോടുള്ള ആരാധന പലവിധത്തിലാണ് ഓരോ ആരാധകരും പ്രകടിപ്പിക്കാറുള്ളത്. അമിത ആരാധന പലപ്പോഴും വിനയാകാറുണ്ട്.

ഇപ്പോഴിതാ ആരാധകന്റെ ഭാഗത്തുനിന്നും തമന്നയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്. അതും നമ്മുടെ നാട്ടിൽ നിന്നു തന്നെയാണ്. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലത്ത് കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തമന്ന. പക്ഷേ ആരാധകനോട് തമന്ന ചെയ്ത പ്രവൃത്തിയ്ക്ക് കൈയ്യടിയ്ക്കുകയാണ് സൈബർ ലോകം.

കൊല്ലത്ത് കട ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യൻ നടി തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകൻ. ഉദ്ഘാടനത്തിനു ശേഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ് ബാരിക്കേഡിനു മുകളിലൂടെ ഒരു യുവാവ് നടിയുടെ മുന്നിലേക്കു ചാടിയത്. തമന്നയുടെ മുന്നിലെത്തിയ യുവാവ് അവരോട് അനുവാദം ചോദിക്കാതെ കൈ പിടിക്കുകയും ചെയ്തു

എന്നാൽ സാഹചര്യം മനസ്സിലാക്കി യുവാവിനോട് സ്നേഹത്തോടു കൂടി പെരുമാറുന്ന തമന്നയെ വിഡിയോയിൽ കാണാം. നടിയുടെ അനുവാദമില്ലാെത കയ്യിൽ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗൺസർമാർ പെട്ടന്നു തന്നെ തള്ളി നീക്കി. യുവാവിന് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തമന്ന ഒരിഷ്ടക്കേടും പ്രകടമാക്കാതെ ആ ആഗ്രഹവും സാധിച്ചു കൊടുക്കുകയായിരുന്നു.

തമന്നയുടെ നന്മ മനസ്സിന് അഭിനന്ദങ്ങൾ നിറയുകയാണ് സോഷ്യലിടത്ത്. അതേസമയം യുവാവിനു നേരെ രൂക്ഷ വിമർശനങ്ങളും നിറയുന്നുണ്ട്. ഒരാളോട് അനുവാദം ചോദിക്കാതെ താരത്തിന്റെ കൈയ്യിൽ പിടിച്ചതിനെതിരെയാണ് വിമർശനങ്ങൾ നിറയുന്നത്.