രജനിക്കൊപ്പം മോഹൻലാൽ – തീയറ്ററിൽ കൊടുങ്കാറ്റടിക്കൻ അഞ്ച് ദിവസങ്ങൾ

0
194

രജനീ കാന്ത് ചിത്രം ജയിലറിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് ‘സൺ പിക്ചേഴ്സ്’. മോഹൻലാലും രജനീകാന്തും ഒരൊറ്റ ഫ്രെയിമിൽ വരുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ജയിലറിന്റെ ട്രെയിലറിൽ മോഹൻലാലിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ ആരാധകർ കടുത്ത രോഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. സൂപ്പർസ്റ്റാർ – ലാലേട്ടൻ എന്നാണ് പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ലാലേട്ടനും രജനീകാന്തുമൊത്തുള്ള കോമ്പോയ്ക്കുവേണ്ടി ആരെല്ലാം കാത്തിരിക്കുന്നുവെന്ന ചോദ്യത്തിനൊപ്പം തിയേറ്ററുകളിൽ കൊടുങ്കാറ്റടിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ കൂടിയെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ‘ജയില’ർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.