Thursday
8 January 2026
32.8 C
Kerala
HomeKeralaഇൻസ്പെക്ടർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഇൻസ്പെക്ടർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജമായി കേസ് ചമച്ച് അധികാര ദുർവിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനുമാണ് നടപടി. ജെയസനിൽ നിലവിൽ സസ്പെൻഷനിലാണ്.

കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജെയസനിൽ.

RELATED ARTICLES

Most Popular

Recent Comments