സ്പീക്കറുടെ പേര് നാഥുറാം വിനായക് ​ഗോഡ്സേ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെ’; മന്ത്രി മുഹമ്മദ് റിയാസ്

0
64

കേരളത്തിൽ ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്പീക്കർ മത വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത് അതിനുള്ള അവസരമായി കാണണമെന്നാണ് ബിജെപി പ്രസിഡണ്ട് പറഞ്ഞത്. ഇതിൽ നിന്ന് തന്നെ അജണ്ട വ്യക്തമാണ്. ഷംസീർ പറഞ്ഞ കാര്യങ്ങളിൽ തെറ്റ് ഇല്ലെന്നും പറ‍ഞ്ഞത് ആരും തിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ പേര് നാഥുറാം വിനായക് ​ഗോഡ്സേ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ പോയി കെട്ടിപ്പിടിച്ചേനെ. സ്പീക്കർ മതവിശ്വാസത്തിനെതിരെ പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചതാണ്. ഇപ്പോൾ നടക്കുന്ന വിവാദം സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള അജണ്ടയുടെ ഭാ​ഗമാണിതെന്ന് സുരേന്ദ്രൻ പറഞ്ഞ കാര്യം പുറത്തുവന്നതാണ്.

കേരളത്തിൽ മതസാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. സ്പീക്കർ എ എൻ ഷംസീർ ഇന്നും ഇന്നലെയും സാമൂഹിക പ്രവർത്തനം തുടങ്ങിയ ആളല്ല. വിദ്യാർത്ഥി കാലഘട്ടം മുതൽ സാമൂഹിക പ്രവർത്തനം തുടങ്ങിയതാണെന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പ്രചാരകനായി പ്രവർത്തിച്ച ആളാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഇടതുപക്ഷം മതവിശ്വാസികൾക്ക് പിന്തുണ നൽകുന്ന പ്രസ്ഥാനമാണെന്നും റിയാസ് കൂട്ടിച്ചേർത്തു. എ കെ ബാലനോടുള്ള പരിഹാസം ജന്മിത്വ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.