ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തെന്നിവീണു, കാൽമുട്ടിലെ ലിഗ്മെന്റിന് പരിക്ക്

0
63

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്‌ തല സന്ദർശനത്തിനിടെ തെന്നിവീണാണ്‌ സുരേന്ദ്രന് പരിക്കേറ്റത്. കാൽമുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റു.

എന്നാൽ, പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് പ്രാഥമിക ചികിത്സ തേടിയശേഷം അദ്ദേഹം ആശുപത്രി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് വഴുതിവീണത്. കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.