‘ചെകുത്താനെ’ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഫ്ലാറ്റ് അടിച്ചുതകർത്തുവെന്ന് പരാതി, നടൻ ബാലയ്ക്കെതിരെ കേസെടുത്തു

0
146

യുട്യൂബറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെകുത്താൻ എന്ന പേരിൽ വ്ളോ​ഗ് ചെയ്യുന്ന അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അജുവിന്റെ സുഹൃത്ത്‌ അബ്ദുൽ ഖാദർ ആണ് പരാതിക്കാരൻ. തൃക്കാക്കര പൊലീസ് കേസ് എടുത്തു. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലെ വിരോധമാണ് ബാല വീട്ടിൽ വന്ന് ഭീഷണപ്പെടുത്താൻ കാരണമെന്നാണ് എഫ്ഐആര്‍. വീട്ടിൽ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രി കാക്കനാട് ചെകുത്താൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ബാലയും ഒരുസംഘം ആളുകളും ബിജു താമസിക്കുന്ന ഉണിച്ചിറയിലുള്ള ഫ്ലാറ്റിലേക്ക് കയറി തോക്കുചൂണ്ടി മുറി തല്ലിപ്പൊളിച്ചു. ഫ്ലാറ്റിലുണ്ടായിരുന്ന അജുവിന്റെ സുഹൃത്ത് കാസർകോട് സ്വദേശി മുഹമ്മദ് അബ്‌ദുൾ ഖാദറിനെ തോക്കുചൂണ്ടി ഭീഷണി പ്പെടുത്തുകയും ചെയ്‌തു. തിയേറ്ററിൽ റിവ്യൂ പറഞ്ഞ് കുപ്രസിദ്ധനായ ആറാട്ടണ്ണൻ എന്നുവിളിക്കുന്ന സന്തോഷ് വർക്കിയും ഒപ്പമുണ്ടായതായി അജു അലക്സ് പരാതിയിൽ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന രീതിയിൽ സന്തോഷ് വർക്കി പരാമർശങ്ങൾ നടത്തിയിരുന്നു, ബാല ഇടപ്പെട്ട് ഈ പരാമർശങ്ങൾ തിരുത്തി. സന്തോഷ് വർക്കി യെക്കൊണ്ട് മാപ്പുപറയിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തു. ഇതിനുപിന്നാലെ ബാലക്കെതിതിരെ ചെകുത്താൻ ബിജു അലക്‌സ് ചെയ്‌ത വീഡിയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്ക് ചൂണ്ടി ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. നേരത്തെ യൂട്യൂബർ ജെയ്‌ബിയെ അസഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോ ചെയ്‌തതിന്‌ ചെകുത്താനെതിരെ കേസെടുത്തിരുന്നു.

എന്നാൽ മോശമായി വ്ളോഗ് ചെയ്യരുതെന്ന് പറയാനാണ് അജുവിന്റ ഫ്ലാറ്റിൽ പോയതെന്നാണ് ബാലയുടെ പ്രതികരണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല പ്രതികരിച്ചു. അജുവിന്‍റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത് എന്നും ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.