സഹോദര ഭാര്യയെ ബലാത്സംഗം ചെയ്തു: പ്രതിക്ക് പത്ത് വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും

0
141

സഹോദര ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു. കാട്ടാക്കട കുളത്തുമ്മൽ കിള്ളി മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാനെയാണ് (48) കാട്ടാക്കട അതിവേഗ പോക്സോ കോടതി പത്ത് വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ്.രമേഷ് കുമാറിന്റെ വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.