75 ഹാർഡ് ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച് ടിക് ടോക് താരം ആശുപത്രിയിൽ

0
183

 

സോഷ്യൽമീഡിയയിൽ വൈറലായ ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച് ടിക് ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേൺ ആണ് അവശയായി ആശുപത്രിയിൽ ചികിത്സ തേടിയത്.

ശരീരത്തിൽ ആവശ്യമായതലും അമിതമായ അളവിൽ വെള്ളം ഉള്ളിൽചെന്നതോടെ മിഷേലിന്റെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുറഞ്ഞാണ് അപകടകരമായ അവസ്ഥയിൽ ശരീരമെത്തിയത്. ടിക് ടോക്കിലടക്കം വൈറലായ 75 ഹാർഡ് എന്ന ഫിറ്റ്‌നസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്.

75 ദിവസം നാലു ലിറ്റർ വെള്ളം കുടിച്ചാണ് ഈ വൈറൽ ഡയറ്റ് പിന്തുടരേണ്ടത്. ദിവസവും 45 മിനിറ്റ് വർക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയുമുള്ള ഭക്ഷണക്രവും ഒപ്പം പുസ്തക വായനയുമൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകത.

അതേസമയം, മിഷേൽ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന് കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നു. അമിതക്ഷീണവും ഛർദ്ദിയും കാരണം മിഷേൽ അവശയാകുകയായിരുന്നു. തനിക്ക് രാത്രിയിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്നും മിഷേൽ പറയുന്നു.

ജലം അമിതമായി ശരീരത്തിലെത്തിയതിനെ തുടർന്ന് സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാലാണ് മിഷേലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. നാലു ലിറ്ററിനു പകരം ദിവസേന അരലിറ്റർ വെള്ളം മാത്രം കുടിക്കാൻ മിഷേലിന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.