“അപൂർവ സഹോദരർകളിലെ” നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ; അവസാനകാലം ജീവിച്ചത് ഭിക്ഷയെടുത്ത്

0
176

ചെന്നൈ: ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ തമിഴ് സിനിമ അപൂർവ സഹോദരർ’കളിലെ നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ. അപൂർവ സഹോദരർകൾ സിനിമയിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി വേഷമിട്ട നടൻ മോഹനെയാണ് മധുരയിലെ തിരുപ്പറങ്കുന്ദ്രത്ത് തെരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 60 വയസായിരുന്നു. കണ്ടെത്തി. ജൂലൈ 31 നാണ്‌ മോഹനെ മരിച്ചുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്‌.

അനാരോഗ്യത്തെതുടർന്നാണ്‌ മരണമെന്ന് പൊലീസ് പറഞ്ഞു. തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതശരീരം. പിന്നീടാണ്‌ മരിച്ചത് മോഹനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ്​ അയൽവാസികൾ പറയുന്നത്. വർഷങ്ങളായി ഭിക്ഷാടനം നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തിയത്. സേലം സ്വദേശിയായ മോഹൻ പത്തുവർഷം മുമ്പ്‌ ഭാര്യ മരിച്ചതിനുശേഷം കടുത്ത ദുരിതത്തിലായിരുന്നു. ഭിക്ഷാടനം നടത്തിയാണ്​ ഉപജീവനം കണ്ടെത്തിയിരുന്നത്​. സിനിമ ലഭിക്കാതായതോടെ വർഷങ്ങൾക്ക് മുമ്പ് തിരുപ്പറങ്കുന്ദ്രത്തേക്ക്​ താമസം മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനൽകും.

980 മുതലുള്ള കാലഘട്ടത്തിൽ തമിഴ് സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങൾക്ക് പേരുകേട്ട നടനായിരുന്നു മോഹൻ. 1989ൽ പുറത്തിറങ്ങിയ ‘അപൂർവ സഹോദരങ്ങൾ’ എന്ന കമൽഹാസൻ ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളിൽ ഒരാളായ അപ്പുവിന്റെ (കമൽഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. ആര്യയുടെ നാൻ കടവുൾ, അത്ഭുത മണിത്തർകൾ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തു.