വ്യാജവാർത്ത തുടർന്നാൽ ഷാജൻ സ്കറിയയെ തെരുവിൽ കൈകാര്യം ചെയ്യും: എസ്എൻഡിപി യൂത്ത് മൂവ്മെന്റ്

0
354

തിരുവനന്തപുരം: വ്യാജവാർത്തകൾ ഇനിയും പ്രസിദ്ധീകരിച്ചാൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ്. ഷാജൻ സ്കറിയയ്ക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം നടപടിയെടുത്തില്ലെങ്കിൽ നിയമം കയ്യിലെടുക്കാൻ നിർബന്ധിതരാകുമെന്ന് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് നേതാവ് സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ മനസുള്ള ആളാണ്‌ ഷാജൻ സ്കറിയ. ഇനി ഇത്തരം വൃത്തികേടുകൾ ആവർത്തിച്ചാൽ പുറത്തിറങ്ങാൻ പറ്റുകയില്ല.ശ്രീനിജൻ കേസിൽ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കക്ഷി ചേരാൻ തീരുമാനിച്ചുവെന്നും സിനിൽ വ്യക്തമാക്കി.

ശ്രീനാരായണ ​ഗുരുവിനെയും എസ്എൻഡിപി നേതാക്കളെയും അപകീർത്തിപ്പെടുത്തിയ ഷാജനെ അറസ്റ്റ് ചെയ്യണമെന്നാണ് എസ്എൻഡിപി യോ​ഗം യൂത്ത് മൂവ്മെന്റിന്റെ ആവശ്യം.

ശനിയാഴ്ച ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഷാജനെതിരെ പരാതി കൊടുക്കും. അടുത്ത ദിവസങ്ങളിൽ ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ കേസ് ഫയൽ ചെയ്യും. എസ്‌എൻഡിപി യൂത്ത് മൂവ്മെന്റ് വ്യക്തമാക്കി.