എൻസിസി പരിശീലനത്തിനിടെ റാഗിങ്ങ്; ചെളിയില്‍ കുമ്പിട്ടിരുത്തി പൊതിരെ തല്ലി

0
128

താനെയിലെ ബന്ദോദ്കർ കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ജോഷി ബെഡേക്കർ കോളേജിലെ എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ജോഷി ബെഡേക്കർ പത്തുപേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മഴ പെയ്യുന്ന നേരത്ത് ചളിവെള്ളക്കെട്ടില്‍ പത്തോളം എന്‍സിസി വിദ്യാര്‍ത്ഥികള്‍ തല കുത്തി പുഷ്–അപ് പൊസിഷനില്‍ നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അത് ചെയ്യാന്‍ പറ്റാതെ പതിയെ ഒന്നുതിരിഞ്ഞു മാറുന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി ശകാരിക്കുന്നതും വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ജോഷി ബെഡേക്കറെ സസ്‌പെൻഡ് ചെയ്തു.