യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം; ഗുണ്ടാസംഘത്തിനെതിരെ കേസെടുത്ത് പൊലീസ്

0
186

ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തുമ്പ പൊലീസ് ആണ് കേസെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. SCST നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം നടന്നത്. ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തു. കുപ്രസിദ്ധ ഗുണ്ട എയര്‍പോര്‍ട് സാജന്‍റെ മകനാണ് ഡാനി. യുവാവിനെ തടഞ്ഞു നിര്‍ത്തി ആദ്യം ആക്രമിക്കാനായിരുന്നു പദ്ധതി എങ്കിലും പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോര രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുംബിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്ന് പറഞ്ഞു.

ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുംബിക്കുകയായിരുന്നു. ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.യുവാവിനെ ഭീഷണിപ്പെടുത്തിയ ഗുണ്ട എയര്‍പോര്‍ട്ട് ഡാനി (ഡാനിയല്‍)ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്.

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി ഐഎഎസ് നിര്‍ദേശം നല്‍കി. ഇത് പ്രകാരമാണിപ്പോള്‍ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.