കോഴിക്കോട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

0
250

കോഴിക്കോട് കുറ്റ്യാടി സ്വദേശി ആദിത്യചന്ദ്രയുടെ മരണത്തിൽ ആൺസുഹൃത്ത് മുഹമ്മദ് അമലൈനെ അറസ്റ്റ് ചെയ്ത് പൊലീസ്. മെഡിക്കൽ കോളേജ് എ സി പി കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13നാണ് ആദിത്യ ചന്ദ്രയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ഡി ജി പിക്കടക്കം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ ആദിത്യ ചന്ദ്രയെ (22) ജൂലൈ 13നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയില്‍ ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതിയും കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.