ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ ; പോലീസിന്റെയും ബൗൺസർമാരുടെയും കാവലിൽ ചായ വിൽപ്പന

0
106

 

പോലീസിന്റെയും ബൗൺസർമാരുടെയും കാവലിൽ ചായ വിൽപ്പന എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ചെന്നൈ നഗരത്തിൽ. ചെന്നൈ കൊളത്തൂർ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് പോലീസിന്റെ കാവലിൽ ചായവിൽപ്പന നടത്തുന്നത്.

എന്നാൽ ഇവിടെ ചായ അല്ല താരം. തക്കാളി വില 200 തൊട്ടതോടെ കടയുടമ ഒരു ഓഫർ വെച്ചിരുന്നു. 300 പേർക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ എന്നതാണ് ആ ഓഫർ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകർഷിക്കാൻ ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്.

ഈ കടയിൽ വൈകീട്ട് നാലിന് ചായവിൽപ്പന തുടങ്ങും. പക്ഷേ ഒരു മണിക്കൂർ മുൻപേ നൂറോളം പേർ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ഇത്തരമൊരു ഓഫർ വെച്ചത് കാരണമാണ് ഇവിടെയുള്ള തിരക്കിന് കാരണം.

ടോക്കൺ ചായയുടെ പേരിയാണെങ്കിലും തക്കാളി കിട്ടിയാൽ ചായ എടുക്കാൻ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസും ബൗൺസർമാരും വരെ ഇറങ്ങി. തമിഴ്‌നാട്ടിൽ തൽക്കാലം ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രമെന്നാണ് ആളുകൾ പറയുന്നത്.