മലപ്പുറത്ത് നാലു വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
149

മലപ്പുറം ചേളാരിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. അടുത്ത മുറിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ പീഡിപ്പിച്ചത്.

ചേളാരിയിലെ വാടക കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്നത്. അടുത്ത മുറിയിൽ നിന്നും കുഞ്ഞ് കരഞ്ഞുകൊണ്ട് വരുന്നത് കണ്ടാണ് അമ്മ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് തിരൂരങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും