പ്രതിഫലം എത്ര കോടി; ചോദ്യത്തിന് മറുപടി നൽകി യുവതാരം ദുൽഖർ സൽമാൻ

0
268

പ്രതിഫലം എത്രയാണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകായാണ് നാടൻ ദുൽഖർ സൽമാൻ. അടുത്തിടെ പുറത്തിറങ്ങിയ ഹീരിയോ എന്ന ആൽബത്തിന്റെ പ്രമോഷനോടനുബന്ധിച്ച് ന്യൂസ് 18 ഷോഷ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗൂഗിളിൽ ദുൽഖറിനെ കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ ചികഞ്ഞ അഞ്ച് കാര്യങ്ങളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനിടയിലായിരുന്നു പ്രതിഫലത്തെ കുറിച്ച് ചോദ്യം ഉണ്ടായത്. ആദ്യ ചോദ്യം ദുൽഖർ എന്ന പേരിന്റെ അർത്ഥം എന്താണെന്നായിരുന്നു. പോരാളി എന്നാണെന്ന് ദുൽഖർ മറുപടി നൽകി. ഹൈറ്റ് എത്രയാണ് ചോദ്യത്തിന് താൻ ആറടിയിൽ കൂടുതൽ ഉണ്ടെന്നായിരുന്നു താരം പറഞ്ഞത്. ‘ആറടിയല്ലെന്ന് അറിയാം, 179 ഓ മറ്റോ ആണ്’, ദുൽഖർ പറഞ്ഞു.

ദുൽഖറിന് എത്ര കാറുകളുണ്ടെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് വളരെ കുറച്ച് എന്നാണ് ദുൽഖർ നൽകിയ മറുപടി. ദുൽഖറിന്റെ മുടി ലഭിക്കാൻ എന്ത് വേണമെന്ന ചോദ്യത്തിന് ചിരിയായിരുന്നു ഉത്തരം. അതിന് താൻ ജീനിന് നന്ദി പറയുന്നു, മുടി ഒരിക്കലും പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുൽഖർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒരു സിനിമയ്ക്ക് ദുൽഖർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അവതാരക ചോദിച്ചത്. ആദ്യം അമ്പരപ്പ് പ്രകടിപ്പിച്ച ദുൽഖർ അത് സിനിമയെ ആശ്രയിച്ചായിരിക്കുമെന്നായിരുന്നു പ്രതികരിച്ചത്. ‘ഞാൻ പണത്തിന് പുറകെ പോകുന്ന ആളല്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് വർക്ക് ചെയ്യുന്നതിലാണ് എനിക്ക് സന്തോഷം. അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഒരിക്കലും ഒരു നിശ്ചിത തുക അല്ല’, താരം വ്യക്തമാക്കി.

അതേസമയം ദുൽഖർ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് പല റിപ്പോർട്ടുകളും. മാസവരുമാനം കുറഞ്ഞത് 40 ലക്ഷം വരെ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബിസിനസ്സ്, ടിവി പരസ്യങ്ങൾ, ബ്രാൻഡ് പ്രമോഷനുകൾ എന്നിവയിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. പ്രൊഡ്യൂസറും കൂടിയാണ് ദുൽഖർ.