Friday
9 January 2026
30.8 C
Kerala
HomePoliticsബിജെപി വക്താവിൻ്റെ പരാമർശം: കേരളത്തിൽ മണിപ്പൂർ സൃഷ്ടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം - അശോകൻ ചരുവിൽ

ബിജെപി വക്താവിൻ്റെ പരാമർശം: കേരളത്തിൽ മണിപ്പൂർ സൃഷ്ടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം – അശോകൻ ചരുവിൽ

കേരളത്തിൽ മണിപ്പൂർ സൃഷ്ടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ബിജെപി നേതാവിന്റെ വിദ്വേഷ പരാമർശമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. മുഖ്യമന്ത്രിയുടെ മകളും സിപിഐ എം നേതാവും മന്ത്രിയുമായ സഖാവ് മുഹമ്മദ് റിയാസും തമ്മിൽ നടന്ന വിവാഹത്തെക്കുറിച്ച് ബിജെപി വക്താവ് രാധാകൃഷ്ണമേനോൻ ന്യൂസ് ചാനലിൽ വന്നിരുന്ന് നടത്തിയ പരാമർശം ആധുനികകേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മോനോൻ്റെ വിഷപ്രയോഗത്തിൽ പ്രതിഷേധിച്ച് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോന്ന കെ ടി കുഞ്ഞിക്കണ്ണനെ അഭിനന്ദിക്കുന്നു.

രണ്ടുമതങ്ങളിൽ ജനിച്ചവർ തമ്മിൽ വിവാഹം ചെയ്യുന്നത് നമ്മുടെ കേരളത്തിൽ പുതിയ കാര്യമല്ല. കേരളത്തിൻ്റെ മഹാഗുരു ശ്രീനാരായണൻ അത്തരം വിവാഹങ്ങൾ തൻ്റെ കാർമ്മികത്വത്തിൽ നടത്തിയിരുന്നു. ശിവഗിരിയിൽ നടന്ന ആദ്യ മിശ്രവിവാഹത്തിൻ്റെ ശതാബ്ദി രണ്ടു വർഷങ്ങൾക്കു മുമ്പ് ആഘോഷിക്കുകയുണ്ടായി. ഇന്ന് വിദ്യാസമ്പന്നരായ ധാരാളം യുവതീയുവാക്കൾ മതം പരിഗണിക്കാതെ വിവാഹബന്ധത്തിൽ ഏർപ്പെട്ട് സന്തോഷകരമായി ജീവിക്കുന്നുണ്ട്. സ്വന്തം മതവിശ്വാസം ഉപേക്ഷിക്കാതെ ഇങ്ങനെ കുടുംബജീവിതം നയിക്കുന്നവരുമുണ്ട്.

വിദ്വേഷപ്രചരണം നടത്തി കേരളത്തെ ഗുജറാത്ത്, മണിപ്പൂർ മോഡൽ സംഘർഷഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിൻ്റെ ഭാഗമാണ് മേനോൻ്റെ പരാമർശം. സംസ്കാരമെന്നത് തൊട്ടുതീണ്ടിയില്ലാത്ത ഇത്തരം വിഷജീവികൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അശോകൻ ചരുവിൽ പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments