ട്രെയിനൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം; ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർഥിനി; പ്രതി അറസ്റ്റിൽ

0
86

ട്രെയിനൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. യുവതി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതോടെ ഇയാൾ കുടുങ്ങി.

വിദ്യാർഥിനി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സഹയാത്രികർ ചേർന്ന് ഇയാളെ പിടിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തു

വിദ്യാർഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർഥിനി പങ്കുവച്ചത്.