സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

0
148

പ്രമുഖ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച.

സേ​തു​രാ​മ​യ്യ​ർ സിബിഐ, കി​ഴ​ക്ക​ൻ പ​ത്രോ​സ്, ദേ ​ഇ​ങ്ങോ​ട്ട് ​നോ​ക്കി​യേ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ​യും സാ​ന്ത്വ​നം, മി​ന്നു​കെ​ട്ട്, മ​ന​സ്സ​റി​യാ​തെ, എന്റെ മാ​ന​സ​പു​ത്രി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് സുപരിചിതനായിരുന്നു. ഗു​രു​ത​ര ക​ര​ൾ, ഹൃ​ദ​യ പ്രമേഹ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സാ​ന്ത്വ​നം’ സീ​രി​യ​ലി​ലും ഒ​രു​ത​മി​ഴ് സീ​രി​യ​ലി​ലും അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യസ്ഥിതി വഷളായത്. പിന്നീട് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്നു.

1977ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘സം​ഗ​മം’ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ രം​ഗ​ത്തെ​ത്തി​യ ഇ​ദ്ദേ​ഹം ‘ഒ​രു​ത​ലൈ രാ​ഗം’ ത​മി​ഴ്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. 1985ൽ ‘​ഇ​തു​ന​ല്ല ത​മാ​ശ’ ചി​ത്രം സം​വി​ധാ​നം ചെ​യ്തു. കുറെ വ​ർ​ഷ​ങ്ങ​ളാ​യി സീരിയൽ രംഗത്തായിരുന്നു സജീവം.