ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണം: സലിംകുമാർ

0
308

കൈയടി നേടാൻ ശാസ്ത്രത്തെ തള്ളി പറഞ്ഞ് സിനിമ നടൻ സലിംകുമാർ. ദേവസ്വം വകുപ്പ് മന്ത്രിയുടെ ചിത്രം അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ് എന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നും സലികുമാർ പറഞ്ഞു. ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നുമാണ് സലികുമാർ പറയുന്നത്.