വിമർശിച്ചതിനെതിരെ ഏഷ്യാനെറ്റിന്റെ പരാതി; എസ്‌ സുദീപ്‌ കോടതിയിൽ ഹാജരായി

0
221

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി വിമർശിച്ച കേസില്‍ മുന്‍ മജിസ്ട്രേറ്റ് എസ് സുദീപ് കോടതിയിൽ ഹാജരായി. ഏഷ്യാനെറ്റ്‌ ന്യൂസ്‌ മാനേജിങ്‌ എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിലാണ് തിരുവനന്തപരും ഒന്നാം ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് സുദീപിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 354 എ, ഐടി ആക്‌ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. സുധീപിനോട് വെള്ളിയാഴ്‌ച നേരിട്ട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് ജാമ്യ ഹർജി നല്‍കാന്‍ കോടതിയില്‍ ഹാജരാകുന്നത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ജൂലൈ എട്ടിന് ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റ്‌ മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിത്വത്തെയും ചാനലിനെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് പരാതി.