ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

0
111

ഖത്തറിൽ ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന അന്തരീക്ഷ താപനില ഏതാണ്ട് 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഈ കാലയളവിൽ ഖത്തറിൽ പ്രധാനമായും കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് അനുഭവപ്പെടുമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.