സുകുമാരൻ നായരല്ല ഷംസീറിനെ സ്പീക്കറാക്കിയത്; രാജി വെക്കാൻ പറയേണ്ടത് പദവി നൽകിയവർ: വെള്ളാപ്പള്ളി

0
177

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് നോക്കണം. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. ഷംസീർ ഗണപതിയെ കുറിച്ച് ഏതാണ്ട് പറഞ്ഞെന്ന് കേട്ടു, സത്യം പറഞ്ഞാൽ ഞാനൊന്നും കണ്ടില്ല. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണം. മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടിവരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചുപ്രവർത്തിക്കും. മാത്രമല്ല, ഷംസീർ സ്പീക്കർ സ്ഥാനം രാജിവെക്കണമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സ്പീക്കർ എ എൻ ഷംസീറിനെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് ഷംസീറിനായി ശത്രുസംഹാര പൂജ കഴിപ്പിച്ചത് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് തിരിച്ചടിയായിട്ടുണ്ട്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലായിരുന്നു (മണികണ്ഠേശ്വരം മഹാദേവ ക്ഷേത്രം) ശത്രു സംഹാരാർച്ചന. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് പൂജ നടത്തി മടങ്ങവേ അഞ്ചല്‍ ജോബ് പ്രതികരിച്ചു. ഇത് മനസിലാക്കിയാണ് താന്‍ ഷംസീറിനായി പൂജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.