പുഷ്പ സിനിമ മാതൃകയിൽ 1051 കിലോ ചന്ദനം പിടികൂടി

0
182

തമിഴ്നാട്ടിൽ കോയമ്പത്തൂർ പൊലീസിന്റെ വൻ ചന്ദന വേട്ട. പുഷ്പ സിനിമ മാതൃകയിൽ 1051 കിലോ ചന്ദന കട്ടി പിടികൂടി. മലപ്പുറത്ത് നിന്നും ആന്ധ്രയിലേക്ക് കടത്തുകയായിരുന്ന 1051 കിലോ ചന്ദന കട്ടിയാണ് പിടികൂടിയത്. കർണ്ണാടക രജിസ്ട്രേഷൻ വാഹത്തിൽ കടത്തിയ ചന്ദനം, സേലം കൊച്ചി ദേശീയ പാതയിൽ വെള്ളലൂർ ഭാഗത്ത് നിന്നാണ് പിടിച്ചത്. വാഹനം ഓടിച്ച ഡ്രൈവർ മനോജിനെ അറസ്റ്റ് ചെയ്തു.

സേലം കൊച്ചി ദേശീയ പാതയിൽ പതിവ് വാഹന പരിശോധനക്കിടെ വാഹനം നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് ചന്ദന മുട്ടികൾ കണ്ടെത്തിയത്. 57 ചാക്കിലായിട്ടാണ് ചന്ദനം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് ചെന്നൈ വഴി ആന്ധ്രയിലേക്ക് കൊണ്ടു പോവുകയായിരുന്നു ചന്ദനമെന്ന് അറസ്റ്റിലായ ഡ്രൈവർ പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂർ പൊലീസ് പിടികൂടിയ ചന്ദനം വനം വകുപ്പിന് കൈമാറി.