സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര

0
124

സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര എത്തുന്നു. ഓഗസ്റ്റ് 15 ന് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ടീസര്‍ വിഡിയോ പുറത്തുവിട്ടു. ദക്ഷിണാഫിക്കയിലായിരിക്കും വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം.

2025 ല്‍ രാജ്യാന്തര വിപണിയില്‍ സ്‌കോര്‍പിയോയുടെ പിക്അപ് ട്രക് പുറത്തിറങ്ങും. സ്‌കോര്‍പിയോയെ അടിസ്ഥാനപ്പെടുത്തി ഗെറ്റ്എവേ എന്ന പേരില്‍ ഇന്ത്യയിലും പിക്അപ് എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും വാഹനമുണ്ട്. ഗെറ്റ്എവേയുടെ പകരക്കാരനായാണോ പുതിയ വാഹനം എത്തുക എന്ന് വ്യക്തമല്ല. സിംഗിള്‍, ഡബിള്‍ ക്യാബിന്‍ ശൈലിയില്‍ പുതിയ വാഹനം എത്തും.

പുതിയ ട്രക്കിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ രണ്ട് വീല്‍, നാലു വീല്‍ ഡ്രൈവ് മോഡലുകളില്‍ വാഹനം ലഭിക്കുമെന്നാണ് സൂചന. ഇസഡ് 121 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പിക്അപ് ട്രക്ക് രാജ്യാന്തര വിപണിയെയായിരിക്കും പ്രധാനമായും ഉന്നം വെയ്ക്കുക.