Saturday
10 January 2026
23.8 C
Kerala
HomePolitics"പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം", അണികളിൽ നിന്നും പിരിക്കുന്നത് മുക്കാൻ വേണ്ടി ആകരുത് ; ലീഗിനെ...

“പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം”, അണികളിൽ നിന്നും പിരിക്കുന്നത് മുക്കാൻ വേണ്ടി ആകരുത് ; ലീഗിനെ ട്രോളി കെ ടി ജലീൽ

ഫണ്ട് പിരിവ് പലപ്പോഴും ആഘോഷമാക്കുന്ന ലീഗിനെ ട്രോളി മുൻ മന്ത്രി കെ ടി ജലീൽ. ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തിൽ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിൻ്റെ കാര്യത്തിൽ ഉണ്ടാവരുത് എന്ന് കൂടി കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഡൽഹിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ 25 കോടി ടാർജറ്റിട്ട് 28 കോടിയായ ആവേശത്തിലാണ് ഇപ്പോൾ മുസ്ലിംലീഗ് ഉള്ളതെന്നും പിരിവുകൾ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട് എന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയിൽ ലീഗിനെതിരെ ഒരു കേസ് ഉണ്ടെന്നും, കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും നിലവിൽ കേസ് നടക്കുകയാണെന്നും പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് മുഖം രക്ഷിക്കാൻ യൂത്ത്ലീഗ് ദേശീയ നേതാവിൻ്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല.

പോസ്റ്റിന്റെ പൂർണരൂപം

 

RELATED ARTICLES

Most Popular

Recent Comments