അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ മടങ്ങിവരുന്നു ; ഇത്തവണ ഓണസദ്യ ഉണ്ണാൻ

0
104

കോന്നിയിൽ നടക്കുന്ന ഗാനമേളയിൽ ഇത്തവണ കോന്നിക്കാരുടെ പ്രിയപ്പെട്ട ആനയായ കൊന്നിസുരേന്ദ്രൻ മടങ്ങിയെത്തും. കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായ ഗജമേളയ്ക്കാണ് സുരേന്ദ്രൻ എത്തുന്നത്. ഇതിനായി വനംവകുപ്പ് പ്രത്യേകം ഉത്തരവിറക്കി. 2018 ജൂ​ൺ 14നാ​ണ് കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായാണ് മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

പരിശീലനത്തിനായി കൊണ്ടുപോകുന്ന സമയം അന്നവിടെ നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രധിഷേധം ഉണ്ടായിരുന്നു. അ​ന്ന്​ എം.​എ​ൽ.​എ​യാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യു​ക​യും ആ​ദ്യ​ദി​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഒടുവിൽ പരിശീലനം പൂർത്തിയാക്കിയതിന് ശേഷം സുരേന്ദ്രനെ കോന്നിയിലേക്ക് മടക്കിയെത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയത്.

ഇപ്പോൾ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊന്നിസുരേന്ദ്രൻ കോന്നിയിലേക്ക് തിരിച്ചുവരുന്നത്. അതുകൊണ്ട് തന്നെ ആനപ്രേമികൾക്ക് ഇത്തവണത്തെ ഗജമേള പ്രത്യേകതകൾ നിറഞ്ഞതാണ്