അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

0
105

അക്ഷയ് കുമാര്‍ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രം ‘ഓ മൈ ഗോഡ് 2’ ന് ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നീണ്ട ഒരു മാസത്തെ സെന്‍സറിംഗിന് ശേഷമാണ് ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

‘യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഒരുപാട് വെട്ടിമാറ്റലുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിനിമയുടെ മെയ്ക്കിംഗില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവര്‍ എ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ സിനിമയുടെ സമഗ്രത നിലനിര്‍ത്തുകയും സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ശബ്ദത്തിലും ദൃശ്യങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടുചെയ്ത മാറ്റങ്ങളില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തില്‍ മാറ്റവും വന്നിട്ടുണ്ട്. അവസാനത്തെ കട്ടില്‍, അദ്ദേഹത്തെ ശിവനായി കാണിക്കുന്നതിന് പകരം ശിവന്റെ ദൂതനായാണ് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘ലൈംഗിക വിദ്യാഭ്യാസം’ പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം. 2012-ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഓ മൈ ഗോഡ് 2. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.