വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

0
148

പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. നാളെ കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. സുരാജ് തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

ബൈക്ക് യാത്രികനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. നടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.