സാങ്കേതിക തകരാർ: തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

0
129

തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറക്കുകയായിരുന്ന തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ AXB 613 വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിംഗ് ഗിയറിലെ തകരാർ കാരണമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിങ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ച ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. ആംബുലൻസുകൾ, പൊലീസ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഫുൾ എമർജൻസി മോഡലാളിയായിരുന്നു വിമാനം ഇറക്കിയത്. 154 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുപൊങ്ങിയയുടൻ തന്നെ സാങ്കേതിക തകരാർ കണ്ടെത്തി. തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയർന്നയുടൻ അടിയന്തിര ലാൻഡിം​ഗ് വേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ നിർദ്ദേശം ലഭിച്ചു. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.