Wednesday
17 December 2025
30.8 C
Kerala
HomeKeralaഅജ്ഞാത ത്വക് രോഗം; മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 5 മരണം

അജ്ഞാത ത്വക് രോഗം; മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 5 മരണം

മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ബാധിച്ചു 5 മരണം. 14 ദിവസത്തിനിടെയാണ് 5 മരണങ്ങൾ നടന്നത്.

ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ലക്ഷ്മി എന്ന അന്തേവാസിയും, ഇരുപത്തിയേഴാം തീയതി ആമിന പരീതയും 15 ന് തിരുമാറാടി സ്വദേശി ഏലിയാമ്മ ജോർജ്ജ് എന്നിവർ മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മാമലശ്ശേരി സ്വദേശിനിയായ ഏലിയാമ സ്‌ക്കറിയ ,ഐരാപുരം സ്വദേശിനിയായ കമലം എന്നിവർ മരണമടിയുന്നത്.

ഇതിൽ ലക്ഷ്മി ഒഴികെയുള്ള നാല് പേരും സമാനമായ രോഗലക്ഷണങ്ങളോടെയാണ് മരണ മടയുന്നത്. മരിച്ചവരുടെ വലതുകാൽ പൊട്ടി തൊലി അഴുകി പോയി. ഇവരുടെ കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഇവ വലിയ വ്രണമായി പൊള്ളലേറ്റപ്പോലെ ത്വക്ക് പൊളിഞ്ഞു രക്തം ശർദിച്ച് മരിക്കുകയാണ് ചെയ്തതെന്നാണ് വയോജന കേന്ദ്രം അധികൃതർ പറയുന്നത്.

ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വയോജന കേന്ദ്രത്തിന്റെ നടത്തിപ്പിൽ നഗരസഭവയ്ക്ക് പൂർണ്ണമായ ഉത്തരവാദിത്തം ഉണ്ടെന്നും അതിനാൽ തന്നെ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments