ബോ വില്പനയിലൂടെ തുടക്കം; കോടികളുടെ ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് 12 -ാം ജന്മദിനത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് പിക്സി

0
211

12 –ാം ജന്മദിനത്തിൽ ബിസിനസിൽ നിന്നും വിരമിച്ച് യുവ സംരംഭകയായ പിക്‌സി കർട്ടിസ്. റിപ്പോർട്ടുകൾ പ്രകാരം പിക്‌സി കർട്ടിസിന്റെ പ്രതിമാസ വരുമാനം 133,000 ഡോളറണ്. (അതായത് പ്രതിമാസം ഒരു കോടിയിലധികം രൂപ). ഇത്ര ചെറിയ പ്രായത്തിൽ വിരമിക്കുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും പിക്സി പറയുന്നു. പിക്സിസ് ഫിജെറ്റ്സ് എന്ന കോടികൾ ആസ്തിയുള്ള കമ്പനിയുടെ സിഇഒയാണ് പിക്സി കർട്ടിസ്. ബിസിനസുകാരിയായ അമ്മ റോക്‌സി ജാസെങ്കോയുമായി ചേർന്ന് 2021ലാണ് പിക്സി കമ്പനി സ്ഥാപിച്ചത്.

ജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 12-ാം ജന്മദിന ആഘോഷവും റിട്ടയർമെന്റ് പാർട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ റോക്സിയുടേതായിരുന്നു. ബോ വിൽപനയായിലൂടെയായിരുന്നു തുടക്കം. എന്നാൽ കൊവിഡ് കാലം പിക്സിയുടെ ബിസിനസിനെ പുതിയ ഉയരങ്ങളിലെത്തിച്ചു.

 

View this post on Instagram

 

A post shared by Pixie Curtis (@pixiecurtis)

ഫിജറ്റ് സ്‍പിന്നറുകളുടെ വ്യാപാരത്തിലേക്ക് തിരിഞ്ഞതോടെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറി അവൾ. ഇന്ന് ഓസ്ട്രേലിയയിൽ ഏറ്റവും ജനപ്രിയമായ ഓൺലൈന് കിഡ്സ് സ്റ്റോറാണ് പിക്സിയുടേത്.