ഓണത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

0
163

ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയിൽവെ.

ആഗസ്ത്‌ 24, 31, സെപ്‌തംബർ ഏഴ്‌ തീയതികളിൽ രാത്രി ഒമ്പതിന്‌ എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ 06046 എറണാകുളം- ഡോ. എം ജി ആർ ട്രെയിൻ സർവീസ്‌ നടത്തും. ആഗസ്ത്‌ 25, സെപ്‌തംബർ ഒന്ന്‌, എട്ട്‌ തീയതികളിൽ ചെന്നൈയിൽ നിന്ന്‌ തിരിച്ചും (06045) ട്രെയിൻ സർവീസ്‌ നടത്തും.

തമ്പാരം- മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ (06041) ആഗസ്ത്‌ 22, 29, സെപ്‌തംബർ അഞ്ച്‌ തീയതികളിൽ പകൽ 1.30ന്‌ തമ്പാരത്തുനിന്ന്‌ പുറപ്പെടും. ആഗസ്ത്‌ 23, 30, സെപ്‌തംബർ ആറ്‌ തീയതികളിൽ മംഗളൂരുവിൽ നിന്ന്‌ (06042) ട്രെയിൻ തിരികെ തമ്പാരത്തേക്ക്‌ പുറപ്പെടും.