കേരളത്തിൽ മഴ ലഭിച്ചത് ശരാശരിയിലും 32 ശതമാനം കുറവ്

0
184

രാജ്യത്താകമാനം മൺസൂൺ സാധാരണഗതിയിൽ തുടരുമ്പോഴും കേരളത്തിൽ മഴ കുറവ്.

ജൂൺ 1 മുതൽ ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച് ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലും കേരളത്തെപ്പോലെ മഴ ശരാശരിയിലും കുറവാണെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാകുന്നു.

ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിച്ച മഴ 807.4 മില്ലീമീറ്ററാണ്. 1182 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത്‌, ശരാശരിയിലും 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.