ലേഡീസ് ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റിൽ

0
121

ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കളെയും ഹോസ്റ്റൽ നടത്തിപ്പുകാരിയെയും അറസ്റ്റ് ചെയ്തു.

റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് അറസ്ററ് ചെയ്തത്. ഇവരെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയതെന്ന് കടവന്ത്ര പോലീസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി പേയിംഗ് ഗസ്റ്റായി താമസിക്കുന്നത് നിരവധി പെൺകുട്ടികളാണ്. എന്നാൽ ഇവരെ ഹോസ്റ്റൽ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിച്ച് വരികയാണെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു.