സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി; കെ. പത്മകുമാർ പുതിയ ഫയർഫോഴ്സ് മേധാവി

0
125

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. പത്മകുമാറിനെ പുതിയ ഫയർഫോഴ്സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. ഇൻറലിജൻസ് എഡിജിപി ടി. കെ വിനോദ് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി. പുതിയ വിജിലന്‍സ് മേധാവിയായി ടി കെ വിനോദ് കുമാറിനെ നിയമിച്ചു. ടോമിൻ ജെ.തച്ചങ്കരി 31 ന് വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ് കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തിയത്.

ഇന്റലിജൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. സായുധ പോലീസ് ബറ്റാലിയനുകളുടെ പൂർണ്ണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് നൽകി.

പോലീസ് ഹെഡ് ക്വാട്ടേഴ്സ് എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. സൈബർ ഓപ്പറേഷൻസിന്റെ പൂർണ്ണ ചുമതല ക്രൈംബ്രാഞ്ച് എ ഡിജിപി എച്ച് വെങ്കിടേഷിന് നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു. എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി ആയി നിയമിച്ചു.