Saturday
3 January 2026
26.8 C
Kerala
HomeArticlesസേവിങ്സ് അക്കൗണ്ട് ബാലൻസ് പലിശ, ലാഭവിഹിതം, വാടക വരുമാനം.. എല്ലാം ഒരു കുടകീഴിൽ; ആനുവൽ ഇൻഫർമേഷൻ...

സേവിങ്സ് അക്കൗണ്ട് ബാലൻസ് പലിശ, ലാഭവിഹിതം, വാടക വരുമാനം.. എല്ലാം ഒരു കുടകീഴിൽ; ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഒരു സാമ്പത്തിക വർഷത്തിലെ വിനിമയങ്ങളുടെ കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെന്റാണ് ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (Annual Information Statement- AIS). നികുതി ദായകർക്ക് തങ്ങളുടെ വിനിമയങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഫോം 26AS, മറ്റ് ഡാറ്റ സോഴ്സുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. സേവിങ്സ് അക്കൗണ്ട് ബാലൻസ് പലിശ, ലാഭവിഹിതം, വാടക വരുമാനം, സെക്യൂരിറ്റികൾ, റിയൽ എസ്റ്റേറ്റ് എന്നിവയുടെ വില്പന, വിദേശ വിനിമയങ്ങൾ, നിക്ഷേപ പലിശ, ജിഎസ്ടി ടേൺ ഓവർ തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ https://incometaxindia.gov.in/ സന്ദർശിക്കുക
  • പാൻ നമ്പർ, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗൻ ചെയ്യുക
  • ഡാഷ് ബോർ‍ഡിൽ നൽകിയിരിക്കുന്ന ‘Annual Information Statement'(AIS) എന്ന
  • മെനുവിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ‘Proceed’ ബട്ടൺ ക്ലിക്ക് ചെയ്യുക
  • തുടർന്ന് AIS പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു
  • ഇവിടെ ‘AIS’ എന്നതിൽ ക്ലിക്ക് ചെയ്താൽ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് കാണാൻ സാധിക്കും

താഴെ നൽകിയിരിക്കുന്ന രീതിയിലും AIS വിവരങ്ങൾ ലഭിക്കുന്നതാണ്

  • ആദായ നികുതി വകുപ്പിന്റെ incometax.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
  • പാൻ നമ്പർ, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗൻ ചെയ്യുക
    ‘e-File’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ‘Income Tax Return’ ‘View AIS’ എന്നിവയിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ‘Proceed’ ബട്ടൺ ക്ലിക്ക് ചെയ്യുക
  • തുടർന്ന് AIS പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു
  • ഇവിടെ ‘AIS tile’ എന്നതിൽ ക്ലിക്ക് ചെയ്താൽ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് കാണാൻ സാധിക്കും

സാമ്പത്തിക വിനിമയങ്ങളുടെ വിവരങ്ങൾ സമഗ്രമായി ലഭ്യമാക്കുക, തെറ്റുകൾ തിരുത്തുക, പ്രീഫില്ലിങ് സൗകര്യം ലഭ്യമാക്കുക, പിഴവുകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളാണ് AIS നൽകുന്നത്. എന്നാൽ AIS ൽ ഒരു വ്യക്തിയുടെ എല്ലാ വരുമാനവും ഉൾപ്പെടണമെന്ന് നിർബന്ധമില്ല. ഇതിനാൽ AIS ശ്രദ്ധയോടെ പരിശോധിക്കാൻ ശ്രദ്ധിക്കണം. ഇവിടെ ഉൾപ്പെട്ടിട്ടില്ലാത്ത വരുമാന സംബന്ധമായ വിവരങ്ങൾ നികുതി റിട്ടേണിൽ നൽകേണ്ടതാണ്.

RELATED ARTICLES

Most Popular

Recent Comments