ഇ-റുപ്പി (e-RUPI) ക്ക് ലഭിക്കുന്നത് വൻ സ്വീകാര്യത; ഇ-റുപ്പിക്കായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

0
291

ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി (Crypto Currency) എന്നറിയപ്പെടുന്ന ഡിജിറ്റൽ റുപ്പി (Digital Rupee) അഥവാ ഇ-റുപ്പി (e-RUPI) ക്ക് ഹോൾസെയിൽ, റീട്ടെയിൽ ടെസ്റ്റിംഗിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച പൈലറ്റ് ടെസ്റ്റിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്. ഭാവിയുടെ വാഗ്ദാനം എന്നാണ് ഇന്ത്യയുടെ ഈ നവീന കറൻസിയെ ഉപയോഗിച്ചവർ വിശേഷിപ്പിക്കുന്നത്. ആർബിഐ പിന്തുണ നൽകുന്ന ഡിജിറ്റൽ കറൻസി പേപ്പർ കറൻസിക്കു തുല്യമായ മൂല്യം വാഗ്ദാനം ചെയ്യുന്നു.

ആർക്കൊക്കെ ഉപയോഗിക്കാം?

നിലവിൽ ടെസ്റ്റിംഗ് ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കു മാത്രമാണ് ഇ- റു്പ്പിയിലേയ്ക്ക് ആക്‌സസ് ഉള്ളൂ. ഇത്തരം അനുമതിയുള്ള ഉപയോക്താക്കളെ ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (CUG) എന്നാണ് വിശേഷിപ്പിക്കുന്നത്. ആർബിഐ അനുമതി ലഭിക്കുന്ന മുറയ്ക്കു കൂടുതൽ ആളുകളിലേയ്ക്ക് ഇന്ത്യൻ ഡിജിറ്റൽ കറൻസി എത്തും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു കൊണ്ട് ഇ-റുപ്പിയെ ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്.

ഇ-റുപ്പി എങ്ങനെ ഉപയോഗിക്കാം?

എസ്ബിഐ വിവിരങ്ങൾ പ്രകാരം ഇ-റുപ്പി ഉപയോക്താക്കൾക്ക് ബാങ്ക് ഒരു പ്രത്യേക ഡിജിറ്റൽ വാലറ്റ് അനുവദിക്കുന്നു. ഈ വാലറ്റ് വഴിയാകും ഇ-റുപ്പി ഇടപാടുകൾ സാധ്യമാകുക. നിങ്ങൾ നിലവിൽ ഉപയോഗിച്ചുവരുന്ന ഡിജിറ്റൽ വാലറ്റുകൾക്കു സമാനമായിരിക്കും ഇ-റുപ്പി വാലറ്റും. ഈ വാലറ്റ് വഴി തിരഞ്ഞെടുത്ത ക്ലോസ്ഡ് ഗ്രൂപ്പ് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും നിലവിൽ പേയ്‌മെന്റ് നടത്താം. വാലറ്റിന് അദ്വതീയമായ ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും.

ഇ-റുപ്പിക്കായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഇ-റുപ്പിയുടെ റീട്ടെയിൽ പൈലറ്റ് പുരോഗമിക്കുകയാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ക്കായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ എന്ന കാര്യമാ്ണ് താഴെ പറയുന്നത്. രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. എന്നാൽ നിലവിൽ സേവനം ലഭിക്കണമെങ്കിൽ നിങ്ങൾക്ക് അതിനു ക്ഷണം ആവശ്യമാണെന്ന് എസ്ബിഐ എഫ്എക്യൂ വ്യക്തമാക്കുന്നു. അർഹരായ ഉപയോക്താക്കൾക്ക് [email protected] എന്ന മെയിൽ നിന്നു ക്ഷണം ലഭിക്കും. ആപ്പ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു.

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് e-RUPI (Digital Rupee) ആപ്പ് ഡൗൺലോഡ് ചെയ്യുക.
    നിങ്ങളുടെ ഫോണിലെ എസ്എംഎസ്, കോളുകൾ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകുക.
  • നിബന്ധനകളും വ്യവസ്ഥകളും വായിച്ച് തുടരുക.
  • രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുക.
  • ബാങ്കിൽ നൽകിയിട്ടുള്ള നമ്പറിൽ നിന്നു വേരിഫിക്കേഷൻ എസ്എംഎസ് അയയ്ക്കുക.
  • വെരിഫിക്കേഷന് ശേഷം ഒരു പിൻ നമ്പർ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ യുപിഐ പിന്നിന് സമാനമാണ്. ഓർത്തിരിക്കണം.
  • തുടർന്ന് നിങ്ങളുടെ പേരും വിവരങ്ങളും നൽകുക.
  • ഇതോടെ നിങ്ങളുടെ വാലറ്റ് സജ്ജമായി കഴിഞ്ഞു. ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്.
  • വാലറ്റ് ഓപ്ഷനിൽ നിന്ന് ‘Link State Bank of India Account’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇതോടെ നിങ്ങളുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ദൃശ്യമാകും.
  • വാലറ്റുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തെരഞ്ഞെടുക്കുക.
    തുടർന്ന് നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാം.

എങ്ങനെ പണം നിറയ്ക്കാം

ബാങ്കിൽ നിന്നു പൈലറ്റ് ടെസ്റ്റിംഗിന് അനുമതി ലഭിച്ചവർക്ക് ഇതോടെ വാലറ്റ് ഉപയോഗിച്ച് തുടങ്ങാം. ഇതിനു വാലറ്റിൽ പണം ചേർക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളാണ് താഴെ നൽകുന്നത്.

  • ആപ്പിന്റെ ഹോം പേജിൽ നിന്ന് ‘Load’ ക്ലിക്ക് ചെയ്യുക
  • നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന തുക നൽകിയ ശേഷം Load Digital Rupee ക്ലിക്ക് ചെയ്യുക.
  • പണം ചേർക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ദൃശ്യമാകും. ഇതിൽ നിങ്ങൾക്കു സ്വീകാര്യമായത് തിരഞ്ഞെടുത്ത് തുടരുക.
  • പിൻ നൽകുന്നതോടെ പണം ഡിജിറ്റൽ റുപ്പിയായി ഉടനടി വാലറ്റിൽ ക്രെഡിറ്റ് ആകും.