കോൺ​ഗ്രസ് നേതാവ്‌ കെ എസ് ബി എ തങ്ങൾ അന്തരിച്ചു

0
145

പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റും കോൺ​ഗ്രസ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ (61) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. കബറടക്കം തിങ്കളാഴ്ച പട്ടാമ്പി ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്. എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ് കെ എസ് ബി എ തങ്ങൾ. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളുടെ പുത്രനും മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളുടെ സഹോദരനുമാണ് കെ എസ് ബി എ തങ്ങൾ.