അഞ്ചുനാൾ നീണ്ട വിവാഹജീവിതം, ഒടുവിൽ മരണത്തിലും ഒന്നിച്ചു, പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

0
108

കേവലം അഞ്ചുനാൾ നീണ്ട സന്തോഷങ്ങളും മധുര സ്വപ്നങ്ങളും ബാക്കിവെച്ച് മരണത്തിലും അവർ ഒന്നിച്ചു. വിവാഹത്തിന്റെയും തുടർന്നുള്ള സൽക്കാരങ്ങളുടെയും നല്ലയോർമകൾ പകർത്താൻ പാറക്കൂട്ടങ്ങളിലേക്ക് കയറിയ സിദ്ധീഖും നൗഫിയും മരണത്തിലും ഒന്നിച്ചു. തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തി. ബന്ധുവീട്ടിലെ വിരുന്നിനുശേഷം ചിരിച്ചുല്ലസിച്ച് പുഴയോരത്തേക്കെത്തിയ തങ്ങളുടെ പ്രിയപ്പെട്ടവർ പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നത് അലമുറയിട്ട് നോക്കി നിൽക്കാനേ ബന്ധുക്കളാക്കി കഴിഞ്ഞുള്ളു.

തിരുവനന്തപുരം പള്ളിക്കലിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി പുഴയിൽ വീണാണ് നവദമ്പതികൾ മരിച്ചത്. ഒപ്പം കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ധീഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു അൻസിലിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെടുത്തിരുന്നു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെയായിരുന്നു ഭാര്യ നൗഫിയുടെ മൃതദേഹം കാണാതായ ഭാഗത്തുനിന്ന് മാറി താഴ്ചയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ സിദ്ധിഖിന്റെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അഞ്ച് ദിവസം മുമ്പാണ് സിദ്ദിഖും നൗഫിയും വിവാഹിതരായത്. ബന്ധു അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ നൗഫിയും സിദ്ദിഖും ബന്ധുവായ അൻസിലും പാറക്കൂട്ടത്തിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. അതിനിടയിലാണ് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷപെടുത്താൻ പുഴയിലേക്ക് ചാടിയ അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. നാട്ടുകാർ അൻസിലിനെ പുറത്തെടുത്ത് പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം പള്ളിക്കലിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ധീഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട ബന്ധു അൻസിലിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെടുത്തിരുന്നു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.