പാകിസ്ഥാനിൽ സ്ഫോടനം; 40 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്

0
137

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. 100 ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ബജൗറിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

പലരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമപാലകർ പ്രദേശം വളഞ്ഞിരിക്കുകയാണ്. അഞ്ച് ആംബുലൻസുകൾ സ്ഥലത്തെത്തിയതായി ഒരു രക്ഷാപ്രവർത്തകർ പ്രതികരിച്ചു.