Thursday
8 January 2026
32.8 C
Kerala
HomeCinema Newsനടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ഒരു ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. എറണാകുളം പാലാരിവട്ടത്താണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ്‌ സംഭവം.

ബൈക്ക് യാത്രികനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കാലിലാണ് പരിക്ക്. ശസ്ത്രക്രിയ വേണ്ടിവരും എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സുരാജിന് കാര്യമായ പരിക്കുകളില്ല. ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷ തേടിയശേഷം അദ്ദേഹം മടങ്ങി. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

RELATED ARTICLES

Most Popular

Recent Comments