ഉഡുപ്പി കോളേജ് ശുചിമുറി ദൃശ്യം: പ്രതികളായ വിദ്യാർഥിനികൾ കീഴടങ്ങി, ജാമ്യമനുവദിച്ച് കോടതി

0
155

കർണാടകയിലെ ഉഡുപ്പിയിൽ സ്വകാര്യ കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥിനികൾക്കും ഉഡുപ്പി അഡീഷണൽ സിവിൽ കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു. പ്രതികളായ ഷബ്‌നാസ്, അൽഫിയ, അലീമ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 20000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും വിചാരണ തുടർനടപടികളിൽ കോടതിയിൽ ഹാജരാകണമെന്നും ജാമ്യം അനുവദിച്ച് ജഡ്ജി ശ്യാം പ്രകാശ് നിർദ്ദേശിച്ചു. മൽപേ പൊലീസ് കേസെടുത്തതോടെ പ്രതികളായ മൂന്നുപേരും ഉഡുപ്പി കോടതിയിൽ കീഴടങ്ങുകയായിരുന്നു.

കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സഹപാഠിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മൊബൈൽ ഫോണിലൂടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ പ്രചരിപ്പിച്ചെന്ന് പറയപ്പെടുന്ന ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഉഡുപ്പി പൊലീസ് സ്വമേധയാ കേസ് എടുത്തത്. ഐ ടി ആക്ടനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഉഡുപ്പി പൊലീസ് സ്വമേധയാ കേസ് എടുത്തത്. ഐ ടി ആക്ടനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉഡുപ്പി നേത്രജ്യോതി കോളേജ് ഓഫ് ഒപ്‌റ്റോമെട്രി ആൻഡ് പാരാമെഡിക്കൽ സയന്‍സിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് കോളേജ് അധികൃതർക്ക് പരാതി നൽകിയത്. ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ തന്റെ ശുചിമുറി ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി.