പെൺകുട്ടിയോട് സംസാരിച്ചതിന് ബിഎംഎസ് നേതാവിന്റെ സദാചാര ഗുണ്ടായിസം, കെഎസ്ആര്‍ടിസി ബസിൽ വിദ്യാർത്ഥിയെ തല്ലിവീഴ്ത്തി

0
224

ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ചതിന് സദാചാര ഗുണ്ടായിസവുമായി ബിഎംഎസ് നേതാവായ കെഎസ്ആർടിസി കണ്ടക്‌ടർ. ശനിയാഴ്ചയാണ് ബസിനുള്ളിൽ വിദ്യാർത്ഥിയെ ആക്രമിച്ചത്. ബിഎംഎസ് നേതാവ് സുരേഷ് കുമാറാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് മർദ്ദിച്ചതെന്നാണ് ആരോപണം. കാട്ടാക്കട ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു ആക്രമണം.

വെള്ളറട ഡിപ്പോയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയാണ് സുരേഷ് കുമാർ. യാത്രക്കാരനോട് മോശമായി പെരുമാറിയതിന് നേരത്തെയും സുരേഷ് കുമാർ ശിക്ഷാനടപടികൾ നേരിട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി ആൻ്റണി രാജു റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.