വർക്കലയിലെ കൊലപാതക കേസിൽ പെട്ട് ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പൊലീസ് പിടിയിൽ

0
171

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയെ കോട്ടയത്ത് നിന്ന് പൊലീസ് പിടികൂടി. വർക്കലയിലെ കൊലപാതക കേസിൽ പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്ന് പിടികൂടിയ പ്രതിയെ വർക്കല പൊലീസിന് കൈമാറി. ഫാൻ്റം പൈലി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാളുടെ ശരിയായ പേര് ഷാജി എന്നാണ്.

ഇളമ്പ്രക്കാട് വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷാജിയെയാണ് കോട്ടയം പൊലീസ് പിടികൂടിയത്. അതിസാഹസികമായാണ് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വർക്കലയിൽ ബൈക്കിൽ നിന്ന് ചാടിയിറങ്ങി യുവാവിനെ വെട്ടിയ കേസിൽ പ്രതിയാണ്. കാപ്പ പ്രകാരം വിയൂർ സെൻട്രൽ ജയിലിലായിരുന്നു. നൂറോളം മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.