പഴയ ചിരി തിരിച്ചുപിടിച്ച് മഹേഷ് കുഞ്ഞുമോൻ; സൈജു കുറുപ്പിനൊപ്പം ചിത്രം വൈറലാകുന്നു

0
156

കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ പൂർണമായും സുഖം പ്രാപിക്കുന്നു. മുഖത്തും കയ്യിലും സാരമായി പരിക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.

പല്ലുകൾ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേൽക്കുകയും ചെയ്തിരുന്നു. ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു കുഞ്ഞുമോന് നടത്തിയത്. ഇപ്പോൾ മഹേഷ് വീണ്ടും തിരിച്ചു വരുകയാണ്. താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.

പല്ലുകൾ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേൽക്കുകയും ചെയ്തിരുന്ന മഹേഷിന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർക്ക് വേദനയായിരുന്നു. എന്നാൽ നഷ്ടപ്പെട്ട ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് മഹേഷ്. തകർന്നുപോയ പല്ലുകൾ ശരിയാക്കി പഴയ ചിരിയുമായി നിൽക്കുന്ന മഹേഷിനെ ചിത്രത്തിൽ കാണാം.

നടൻ സൈജു കുറുപ്പിനൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ മഹേഷ് പങ്കുവച്ചത്. ജൂൺ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.