പീഡനം എത്രകാലം കഴിഞ്ഞ് വെളിപ്പെടുത്തിയാലും അന്വേഷണം

0
126

കുട്ടിയായിരിക്കെ പീഡനത്തിനിരയായത് എത്രകാലം കഴിഞ്ഞ് വെളിപ്പെടുത്തിയാലും അന്വേഷണം നടത്തണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം.

വർഷങ്ങൾ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി കേസിൽ അലംഭാവം കാണിക്കരുതെന്ന് കോടതി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ്.